കൊച്ചി : കൊച്ചിയിൽ തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിച്ച് എ.എസ്.ജി. വാസൻ ഐ ഹോസ്പിറ്റൽസ്.......

കൊച്ചി: ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന് തദ്ദേശീയമായി വികസിപ്പിച്ച വ്യോമപ്രതിരോധ സംവിധാനമായ വെരി ഷോര്‍ട്ട്-റേഞ്ച് എയര്‍ ഡിഫന്‍സ് സിസ്റ്റത്തിന്റെ (വിഎസ്എച്ച്ഒആര്‍എഡിഎസ്)തുടര്‍ച്ചയായ മൂന്ന് ഫ്ളൈറ്റ്-ട്രയലുകള്‍ ഒഡീഷ തീരത്തെ ചാന്ദിപ്പൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ വിജയകരമായി നടത്തി.
വ്യത്യസ്ത വേഗത, പരിധി, ഉയരം എന്നിവയില്‍ പറക്കുന്ന അതിവേഗ ഭീഷണികളെ നിര്‍വീര്യമാക്കുന്നതില്‍ ഈ വ്യോമപ്രതിരോധ സംവിധാനത്തിന്റെ കഴിവ് ആവര്‍ത്തിച്ചു പരിശോധിക്കുന്നതിനാണ് ഈ തല്‍സമയ പരീക്ഷണങ്ങള്‍ നടത്തിയതെന്ന് ഡി.ആര്.ഡി.ഒ പറഞ്ഞു. 'വിവിധ ഭീഷണി സാഹചര്യങ്ങളില്‍ ശത്രുവിമാനങ്ങളെ അനുകരിക്കുന്ന അതിവേഗ ആകാശ ലക്ഷ്യങ്ങളെ എല്ലാ ഫ്ളൈറ്റ്-ട്രയലുകളിലും ഈ സംവിധാനത്തിലെ മിസൈലുകള്‍ തടഞ്ഞു നശിപ്പിച്ചു'.ഡി.ആര്.ഡി.ഒയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും വികസന-ഉല്‍പ്പാദന പങ്കാളികളുടെയും സാന്നിധ്യത്തിലാണ് ഈ ഉപയോക്തൃ മൂല്യനിര്‍ണ്ണയ ട്രയലുകള്‍ നടത്തിയത്.സംയുക്ത സേനയുടെ പ്രതിനിധികളും സന്നിഹിതരായി.
ഡിആര്‍ഡിഒയിലെ മറ്റ് ലബോറട്ടറികളുമായും വികസന-ഉല്‍പ്പാദന പങ്കാളികളുമായും സഹകരിച്ച് റിസര്‍ച്ച് സെന്റര്‍ ഇമാറാത്ത് തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചെടുത്ത 'മാന്‍ പോര്‍ട്ടബിള്‍ എയര്‍ ഡിഫന്‍സ് സിസ്റ്റ'മാണ് വിഎസ്എച്ച്ഒആര്‍എഡിഎസ്. ......

വെള്ളനാട് ഗ്രാമ പഞ്ചായത്തിലെ പ്രസിഡന്റും ജീവനക്കാരും തമ്മിലുള്ള സ്ഥിരമായി ഉണ്ടാകുന്ന തർക്കങ്ങളിൽ ജില്ലാ ഭരണകൂടം ഇടപെടുന്നില്ലെന്ന് കാണിച്ച് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ തുടർ നടപടിയ്ക്ക് മുമ്പ് അഭിഭാഷകനെ നേരിൽ കേൾക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രെട്ടറി നിർദ്ദേശിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിയും ഗ്രാമ പഞ്ചായത്ത് സെക്രെട്ടറിയും തമ്മിൽ രൂക്ഷ തർക്കം സ്ഥിരമായി ഉണ്ടാകുകയും പ്രസിഡന്റും ജീവനക്കാരും ഇരു ചേരികളിൽ നിലയുറപ്പിച്ചതോടെ പല പദ്ധതികളുടെയും നിർവ്വഹണ നടത്തിപ്പിൽ തടസ്സങ്ങൾ ഉണ്ടായി. ഓഫീസ് സമയം കഴിഞ്ഞു പഞ്ചായത്ത് വാഹനം ഉപയോഗിക്കുവാൻ നൽകുവാൻ കഴിയില്ലെന്ന് ഗ്രാമ പഞ്ചായത്ത് സെക്രെട്ടറി നിലപാട് എടുത്തതാണ് പ്രസിഡന്റുമായി തർക്കം ഉണ്ടാകുവാൻ ആദ്യ കാരണമായി മാറിയത്. പഞ്ചായത്തിലെ വിവിധ പ്രോഗ്രാമുകൾ വൈകുന്നേരം 5 മണിക്ക് ശേഷവും നടക്കാറുണ്ടെന്നും ഓഫീസ് ആവശ്യത്തിനായി കളക്ട്രേറ്റിലും മറ്റും പോയി മടങ്ങുമ്പോൾ രാത്രി ആകുന്നത് സെക്രെട്ടറി മനപ്പൂർവ്വം പരിഗണിക്കുന്നില്ലെന്നും മറ്റ് ഗ്രാമ പഞ്ചായത്ത് സെക്രെട്ടറിമാർക്കില്ലാത്ത മാനദണ്ഡം വെള്ളനാട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതിനെതിരെ പ്രസിഡന്റ് രംഗത്ത് വന്നു. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുവാൻ അധികൃതർ ഇടപെടാതെ വന്നതോടെ ജീവനക്കാരും പ്രസിഡന്റും തമ്മിലുള്ള പ്രശ്നങ്ങൾക്കും തർക്കങ്ങൾക്കും അടുത്ത ഘട്ടം വഴിയൊരുക്കി കയ്യാങ്കളിവരെ വിഷയങ്ങൾ എത്തിയിട്ടും തദ്ദേശ സ്വയംഭരണ വകുപ്പോ ജില്ലാ കളക്ടറോ ഇടപെടാത്ത സാഹചര്യം അംഗീകരിക്കുവാൻ കഴിയില്ലെന്ന് കാണിച്ചാണ് അഡ്വ. ......
ഇറാനിൽ ഭരണപരമായ വലിയ മാറ്റങ്ങൾ. ഇസ്രയേൽ–അമേരിക്ക സംയുക്താക്രമണത്തിൽ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി ഉൾപ്പെടെ പ്രമുഖ നേതാക്കൾ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് പുതിയ താൽക്കാലിക ഭരണക്രമീകരണം പ്രഖ്യാപിച്ചത്. ......
കറാച്ചി: പാകിസ്ഥാനിൽ യുഎസ് കോൺസുലേറ്റിന് നേരെ ജനക്കൂട്ടത്തിന്റെ ആക്രമണം. കറാച്ചിയിൽ സ്ഥിതിചെയ്യുന്ന യുഎസ് കോൺസുലേറ്റിന് നേരെയാണ് ജനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. ......
തിരുവന്തപുരം: സിപിഐയുടെ പ്രമുഖ നേതാവും വൈക്കം മുൻ എംഎൽഎയുമായ കെ. അജിത് ബിജെപിയിൽ ചേർന്നു.......
ദോഹ:മിസൈൽ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർക്കപ്പെട്ട മിസൈലിന്റെ അവശിഷ്ടങ്ങൾ (Shrapnel) വീണതിനെത്തുടർന്ന് ഇൻഡസ്ട്രിയൽ ഏരിയയിലുണ്ടായ ചെറിയ തീപിടിത്തം സിവിൽ ഡിഫൻസ് നിയന്ത്രണവിധേയമാക്കി. ഞായറാഴ്ച രാവിലെയാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.മിസൈൽ ആകാശത്തുവെച്ച് തടഞ്ഞതിനെത്തുടർന്ന് അതിന്റെ ഭാഗങ്ങൾ താഴേക്ക് പതിച്ചതാണ് തീപിടിത്തത്തിന് കാരണമായത്.ഈ സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. ......
ദോഹ: ഇറാൻ നടത്തിയ ആക്രമണത്തെത്തുടർന്ന് രാജ്യത്ത് എട്ട് പേർക്ക് കൂടി പരിക്കേറ്റതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ പരിക്കേറ്റവരുടെ എണ്ണം 16 ആയി. ......
ദോഹ : ഇറാൻ തൊടുത്തുവിട്ട ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള വ്യോമാക്രമണങ്ങളെ ഖത്തർ സായുധ സേന വിജയകരമായി പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഖത്തറിന്റെ യുദ്ധവിമാനങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും (Air Defense Systems) സംയുക്തമായാണ് ഈ ആക്രമണങ്ങളെ നേരിട്ടത്.ഖത്തറിന്റെ ആകാശപരിധിയിലേക്ക് കടന്ന ഉടൻ തന്നെ നിരീക്ഷണ സംവിധാനങ്ങൾ (Monitoring and Early Warning Systems) ഈ ലക്ഷ്യങ്ങളെ തിരിച്ചറിഞ്ഞു. ......
കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ യു.ഡി.എഫ് തരംഗം ആഞ്ഞടിക്കുമെന്നും ഭരണത്തുടർച്ചയെന്ന എൽ.ഡി.എഫിന്റെ സ്വപ്നങ്ങൾ ജനങ്ങൾ തിരുത്തിക്കുറിക്കുമെന്നും എ.ഐ.സി.സി നിരീക്ഷകനും മുൻ രാജസ്ഥാൻ ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ്. കേരളത്തിലെ കോൺഗ്രസിൽ നിലവിൽ യാതൊരുവിധ ഗ്രൂപ്പ് തർക്കങ്ങളുമില്ലെന്നും ഭൂരിപക്ഷം ലഭിച്ചാൽ വെറും 48 മണിക്കൂറിനുള്ളിൽ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും പാർട്ടിയുടെ ആത്മവിശ്വാസത്തെക്കുറിച്ചും അദ്ദേഹം മനസ്സ് തുറന്നു.
തിരിച്ചുവരവ് ഉറപ്പ്; ആത്മവിശ്വാസത്തോടെ യു.ഡി.എഫ്
കഴിഞ്ഞ കുറച്ചു കാലങ്ങളായി കേരളത്തിലെ കോൺഗ്രസ് നേരിട്ടിരുന്ന വെല്ലുവിളികളെ അതിജീവിച്ച് പാർട്ടി ഇപ്പോൾ പൂർണ്ണ സജ്ജമാണെന്ന് സച്ചിൻ പൈലറ്റ് അവകാശപ്പെടുന്നു. ......